സ്വന്തമെന്നോറ്ത്ത് തന്‍
ഹ്രിദയത്തില്‍ ചേറ്ത്ത് നിറ്ത്തും
പുല്‍നാമ്പിനറിയില്ലല്ലൊ ഇവളീ
മഞ്ഞുതുള്ളി സൂര്യന്‍ സ്വന്തമെന്ന്‍
നിന്നോട് ചേറ്ന്ന് ഒരേമനമോടെ
നില്‍ക്കുമിവളുടെ മനമറിയാതെ
സൂര്യനും....!!
ഒരു നാള്‍ സൂര്യന്‍ തന്‍
തിരിച്ചറിവിന്‍ ജ്വാലയില്‍
തിരിച്ചറിവിന്‍ ജ്വാലയില്‍
നിപതിക്കുമീ മഞ്ഞുതുള്ളി ,
ഉരുകിതീരുമന്നോടെ അവളുടെ
മോഹത്തിന്‍ കണങ്ങള്‍....
അവളുതിറ്ത്തു നല്‍കിയ
സ്നേഹകണങ്ങളുടെ
നൈറ്മല്യമോറ്ത്ത് ശിഷ്ടകാലം
മനസ്സുരുകാന്‍ വിധിക്കപെട്ടു
അവന് കാത്തിരിക്കും ;
മറ്റൊരു ഹ്രിത്തിനും ഇടമേകാതെ
തന്‍റെ മഞ്ഞുതുള്ളിയുടെ
ജീവന് തുടിക്കും ഓറ്മ്മകളുമായി....
ഒരു നാള്‍ മണ്ണോടഴുകി
ചേരാന്‍ ,
തന്‍റെ പ്രേയസി തന്‍
ഓറ്മ്മകളാം
കണങ്ങളോട് ചേരാന്‍....!!

No comments:
Post a Comment