വാത്സല്യ തിരകളില്‍ നിറഞ്ഞ
മനസ്സിന്റെ വേദന ,
അതില്‍ അലിയാതെ നീറും കരളും
എത്തിപിടിക്കുവാന്‍ കഴിയാത്ത
അലിവിന് കൂട് ഞാന്‍....!
അതിനു പകരം വെയ്ക്കും
എന്‍ ജന്മ പുണ്യമാം നിന് സൌഹൃദം .....!!
അന്ധയെ പോല്‍ നിന്ന എന്‍ കണ്ണില്‍
വെളിച്ചത്തിന് പൂങ്കുലകള്‍ വിരിയിച്ചതും നീ...
മൌനത്തിന് വീഥിയില്‍ നിന്നും
ഒരു കെടാ വിളക്കേകിയതും നീ...
ഒരു മാത്ര നിന് നിഴല്‍ പാതയില്‍
ഒരായിരം വര്‍ണ്ണങ്ങള്‍ വിരിയിക്കാം ഞാന്‍
ഇമ ചിമ്മാതെ കൂടെ നിന്
നിഴല്‍ ആയി മാറാം ഞാന്‍
നിന് കണ്ണീര് കണങ്ങള്‍ക്ക്
ഒരു തോഴി ആവാം ഞാന്‍ .... !!
അനന്തമാം ഏതോ വീചികളില്‍
മറന്നു വെച്ചോരാ പുണ്യം
അറിയാതെയെന്‍
സൌഹൃദത്തിന് കൂട്ടായി വന്നു
മനസ്സിന് മിഴികള്‍ക്കിന്നു
ആയിരം വര്‍ണനിറം
അതിന് ഭാവങ്ങള്‍ക്ക്
എഴുതിരി നിലവിളക്കിന് ചന്തം...
പറയാതെ പറഞ്ഞു
നീ അലിവാണെന്നു ;
എങ്ക്കിലും എന്നോട് ചേര്‍ന്ന നിന്
സൌഹൃദത്തെ,
നെഞ്ചോടു ചേര്‍ത്ത് വെയ്ക്കും ഞാന്‍
മരണം വരെ.....!!!!
മരണം വരെ.....!!!!

