Tuesday, June 14, 2011

പുണ്യം ഈ സൌഹ്രിദം

വാത്സല്യ തിരകളില്‍ നിറഞ്ഞ
മനസ്സിന്റെ വേദന ,
അതില്‍ അലിയാതെ നീറും കരളും
എത്തിപിടിക്കുവാന്‍  കഴിയാത്ത
അലിവിന്‍ കൂട് ഞാന്....‍!
അതിനു പകരം വെയ്ക്കും
എന്‍ ജന്മ പുണ്യമാം നിന്‍ സൌഹൃദം .....!!

അന്ധയെ  പോല്‍   നിന്ന എന്‍ കണ്ണില്‍
വെളിച്ചത്തിന്‍ പൂങ്കുലകള്‍ വിരിയിച്ചതും നീ...
മൌനത്തിന്‍ വീഥിയില്‍ നിന്നും 
ഒരു കെടാ വിളക്കേകിയതും നീ...

ഒരു മാത്ര നിന്‍ നിഴല്‍ പാതയില്‍
ഒരായിരം വര്‍ണ്ണങ്ങള്‍ വിരിയിക്കാം  ഞാന്‍
ഇമ ചിമ്മാതെ കൂടെ നിന്‍
നിഴല്‍ ആയി മാറാം ഞാന്‍
നിന്‍ കണ്ണീര്‍  കണങ്ങള്‍ക്ക് 
  ഒരു തോഴി ആവാം ഞാന്‍ .... !!

  അനന്തമാം ഏതോ  വീചികളില്‍
മറന്നു വെച്ചോരാ  പുണ്യം
അറിയാതെയെന്‍ 
സൌഹൃദത്തിന്‍ കൂട്ടായി വന്നു
മനസ്സിന്‍  മിഴികള്‍ക്കിന്നു 
ആയിരം വര്‍ണനിറം
അതിന്‍ ഭാവങ്ങള്‍ക്ക്
എഴുതിരി നിലവിളക്കിന്‍ ചന്തം...

പറയാതെ പറഞ്ഞു
നീ അലിവാണെന്നു ;
അതില്‍ നിറയെ കറുപ്പാണെന്ന്
എങ്ക്കിലും എന്നോട് ചേര്‍ന്ന നിന്‍
സൌഹൃദത്തെ,
നെഞ്ചോടു ചേര്‍ത്ത് വെയ്ക്കും ഞാന്‍
മരണം വരെ.....!!!!
 

സ്നേഹ നൊമ്പരം

സ്വന്തമെന്നോറ്ത്ത് തന്‍ 
ഹ്രിദയത്തില്‍ ചേറ്ത്ത് നിറ്ത്തും
പുല്‍നാമ്പിനറിയില്ലല്ലൊ ഇവളീ
മഞ്ഞുതുള്ളി  സൂര്യന്‍ സ്വന്തമെന്ന്‍
നിന്നോട് ചേറ്ന്ന് ഒരേമനമോടെ
നില്‍ക്കുമിവളുടെ മനമറിയാതെ 
സൂര്യനും....!!

ഒരു നാള്‍ സൂര്യന്‍ തന്‍
തിരിച്ചറിവിന്‍ ജ്വാലയില്‍
നിപതിക്കുമീ മഞ്ഞുതുള്ളി ,
ഉരുകിതീരുമന്നോടെ അവളുടെ
മോഹത്തിന്‍ കണങ്ങള്‍....

അവളുതിറ്ത്തു നല്‍കിയ
സ്നേഹകണങ്ങളുടെ
നൈറ്മല്യമോറ്ത്ത് ശിഷ്ടകാലം
മനസ്സുരുകാന്‍  വിധിക്കപെട്ടു
അവന് കാത്തിരിക്കും ;
മറ്റൊരു ഹ്രിത്തിനും ഇടമേകാതെ
തന്‍റെ മഞ്ഞുതുള്ളിയുടെ
ജീവന് തുടിക്കും ഓറ്മ്മകളുമായി....

ഒരു നാള്‍ മണ്ണോടഴുകി 
ചേരാന്‍ ,
തന്‍റെ പ്രേയസി തന്‍
ഓറ്മ്മകളാം
കണങ്ങളോട് ചേരാന്‍....!!